3 ചലനങ്ങള്‍ - 7.4, 5.6, 6.3 - കെട്ടിടങ്ങള്‍ തകര്‍ന്നു, മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Webdunia
ചൊവ്വ, 12 മെയ് 2015 (14:00 IST)
നേപ്പാളിനെയും ഉത്തരേന്ത്യയെയും നടുക്കി വീണ്ടും ഭൂകമ്പം. മൂന്ന് ഭൂചലനങ്ങളാണ് തുടര്‍ച്ചയായി ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ യഥാക്രമം 7.4, 5.6, 6.3 എന്നിങ്ങനെ രേഖപ്പെടുത്തി. ആദ്യ ചലനം ഏറെ നാശനഷ്ടമുണ്ടാക്കാന്‍ പ്രാപ്തമാണ്.
 
കെട്ടിടങ്ങള്‍ തകര്‍ന്നതായി നേപ്പാളില്‍ നിന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉത്തര്‍പ്രദേശില്‍ നിന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 
ഇന്ത്യയില്‍ ബീഹാറിലും ഉത്തര്‍പ്രദേശിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. കേരളത്തില്‍ കൊച്ചിയില്‍ ഭൂചലനം അനുഭവപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ നേപ്പാളില്‍ ഇത് രണ്ടാമത്തെ വലിയ ഭൂചലനമാണ് നടക്കുന്നത്.
 
കാഠ്മണ്ഡുവില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലാണ് ഇത്തവണയും ഭൂചലനങ്ങള്‍ ഉണ്ടായിരിക്കുന്നത്. അതുതന്നെയാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതും.