അഫ്ഗാനിസ്ഥാനില്‍ ബസിന് നേരെ ബോംബാക്രമണം; കുട്ടികളും സ്‌ത്രീകളുമടക്കം 28 മരണം

Webdunia
ബുധന്‍, 31 ജൂലൈ 2019 (14:04 IST)
അഫ്ഗാനിസ്ഥാനില്‍ യാത്രാ ബസിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ കുട്ടികളും സ്‌ത്രീകളുമടക്കം 28 യാത്രക്കാര്‍ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് പരുക്കേറ്റു.

പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ ‍- ഹെറാത്ത് ഹൈവേയിലൂടെ സഞ്ചരിച്ച ബസിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.

ബുധനാഴ്‌ച രാവിലെ ആറുമണിയോടെയാണ് ആക്രമണമുണ്ടായത്. റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സമീപവാസികളും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ചിലര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മരണസംഖ്യ വര്‍ദ്ധിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. താലിബാനാണ് ആക്രമണം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article