തകര്‍ന്ന എയര്‍ ഏഷ്യ വിമാനത്തിന്റെ രണ്ടു വലിയ ഭാഗങ്ങള്‍ ജാവകടലില്‍ കണ്ടെത്തി. തിരച്ചിലിന് നേതൃത്ത്വം നല്‍കുന്ന അധികൃതരാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
വെള്ളത്തിനടിയില്‍ ഏതാണ്ട് 30 മീറ്റര്‍ താഴെയാണ് വിമാനാവഷിഷ്ടങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയുടെ ചിത്രങ്ങള്‍ എടുത്ത് പരിശോധിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സമുദ്രഭാഗത്തിന്റെ അഞ്ചു ചതരുശ്ര കിലോമീറ്റര്‍ ചുറ്റളവു കേന്ദ്രീകരിച്ചു കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
വിമാനത്തിന്റെ പ്രധാന ഭാഗവും ബ്ലാക്ക് ബോക്‌സും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇന്തൊനീഷ്യയിലെ സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് എയര്‍ ഏഷ്യ വിമാനം അപകടത്തില്‍ പെട്ടത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടെന്നാണ് കരുതപ്പെടുന്നത്.