നൈജീരിയന്‍ തീരത്ത് ഹോങ്കോങ് റജിസ്‌ട്രേഷനുള്ള എണ്ണക്കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഹോങ്കോങ്ങില്‍ നിന്നും പുറപ്പെട്ട എണ്ണക്കപ്പല്‍ നൈജീരിയന്‍ തീരത്തു നിന്നും റാഞ്ചിയത്. നൈജീരിയയിലെ ബോണി ഐലന്റിന് സമീപം 80 നോട്ടക്കല്‍ മൈല്‍ അകലെ വെച്ചാണ് കപ്പല്‍ അക്രമിക്കുപ്പെട്ടത്. മലയാളികളാരുമില്ലെന്നാണ് പ്രാഥമിക വിവരം.
കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വളയുകയും കപ്പിലുള്ള 19 ഉദ്യോഗസ്ഥരെ കടത്തികൊണ്ടു പോവുകയുമായിരുന്നു. കൊള്ളയടിച്ച ശേഷം കപ്പല്‍ തീരത്തു തന്നെ ഉപേക്ഷിക്കുകയായിരുന്നു. കപ്പല്‍ നൈജീരിയന്‍ നേവിയുടെ കൈവശമാണിപ്പോള്‍. കടത്തപ്പെട്ട 19 ഉദ്യോഗസ്ഥരെക്കുറിച്ചുള്ള കാര്യമായ വിവരങ്ങളൊന്നും തന്നെ കാര്യമായി ലഭിച്ചിട്ടില്ലെങ്കിലും ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.