പ്രണയം വെളിപ്പെടുത്താനൊരുങ്ങി വിക്കി കൗശലും കത്രീന കൈഫും

തുമ്പി ഏബ്രഹാം

തിങ്കള്‍, 25 നവം‌ബര്‍ 2019 (18:16 IST)
ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. തങ്ങളുടെ പ്രണയബന്ധം ഇരുവരും ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും ഇത്തവണത്തെ പുതുവത്സരം അമേരിക്കയിൽ വച്ചാണ് ആഘോഷിക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 
 
ബോളിവുഡ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
 
മസാൻ എന്ന സിനിമയിലൂടെ 2015ൽ വിക്കി അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് റാസി, സഞ്ജു, ഉറി എന്നീ സിനിമകളിലൂടെ ബോളിവുഡിലെ മുൻനിരയിലെത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍