ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയുടെ ബ്രസീലിയന്‍ പതിപ്പിന്റെ ചിതീകരണത്തിനിടെ മത്സരാര്‍ത്ഥി ബലാത്സംഗത്തിനിരയായി. ഈ രംഗം ലൈവായി ടി വിയിലൂടെ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. പീഡനം നടന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
റിയോ ഡി ജെനീറോയിലെ സ്റ്റുഡിയോയിലാണ് ഈ ‘ലൈവ് ബലാത്സംഗ’ത്തിന്റെ ചിത്രീകരണം നടന്നത്. മോണിക് അമിന്‍(22) എന്ന വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിനിരയായത്. റിയാലിറ്റി ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ ഡാനിയല്‍ എകാനിസ് ആണ് പീഡിപ്പിച്ചതെന്നാണ് മോണിക്കിന്റെ മൊഴി.
ഒരു മദ്യസത്ക്കാര പാര്‍ട്ടിക്ക് ശേഷം ഉറങ്ങുകയായിരുന്ന മോണിക്കിനെ ഡാനിയല്‍ എകാനിസ് ബലാത്സംഗം ചെയ്യുകയായിരുന്നു. മുറികളില്‍ ഘടിപ്പിച്ചിരുന്ന ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ടി വിയിലൂടെ ലോകം മുഴുവന്‍ കാണുകയും ചെയ്തു. എന്തായാലും ഡാനിയല്‍ എകാനിസിനെ റിയാലിറ്റി ഷോയില്‍ നിന്ന് എലിമിനേറ്റ് ചെയ്തിട്ടുണ്ട്.