‘ഡാ തടിയാ’ എന്ന് വിളിച്ചാല്‍ ക്രിമിനല്‍ കുറ്റം!

Webdunia
വ്യാഴം, 31 മെയ് 2012 (15:35 IST)
PRO
PRO
ശരീരവണ്ണം കൂടുതലുള്ളവരെ ‘തടിയന്‍‘ എന്ന് വിളിച്ചു കളിയാക്കാറുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ ഇനി അങ്ങനെ വിളിച്ചാല്‍ കുഴപ്പമാകാന്‍ സാധ്യതയുണ്ട്, ചിലപ്പോള്‍ ശിക്ഷ തന്നെ ലഭിച്ചേക്കാം.

രൂപത്തിന്റെ പേരില്‍ നേരിടേണ്ടിവരുന്ന വിവേചനം അവസാനിപ്പിക്കാനായി രാജ്യത്തെ എം പിമാരാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചിരിക്കുന്നത്. 2010-ലെ സമത്വ നിയമത്തിന്റെ പരിധിയില്‍, ശരീരഭാരത്തിന്റെ പേരിലുള്ള വിവേചനവും ഉള്‍പ്പെടുത്തണം എന്നാണ് ആവശ്യം. വംശം, ലിംഗം, പ്രായം, വൈകല്യം, ലൈംഗിക താല്‍പര്യം തുടങ്ങിയ കാര്യങ്ങളുടെ പേരില്‍ നേരിടുന്ന വിവേചനങ്ങള്‍ സമത്വ നിയമത്തിന്റെ പരിധിയില്‍ വരും. രൂപവിവേചനം കൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സമ്മതം മൂളം എന്നാണ് സൂചന.

ബ്രിട്ടനിലെ പ്രായപൂര്‍ത്തിയായവരില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും അമിതവണ്ണമുള്ളവരാണെന്ന് പഠനം തെളിയിക്കുന്നു. അമിതവണ്ണക്കാരായ കുട്ടികളുടെ ഇവിടെ വര്‍ധിച്ചുവരികയാണ്.