ഹെലികോപറ്റ്ര്‍ നഗരത്തില്‍ തകര്‍ന്നു വീണു; രണ്ട് മരണം

Webdunia
ബുധന്‍, 16 ജനുവരി 2013 (17:11 IST)
PRO
ലണ്ടന്‍ നഗരമധ്യത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു രണ്ട് മരണം. തേംസ് നദീ തീരത്തുള്ള വൗസ്ഹാളിനു സമീപമാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്. ഹെലികോപ്റ്ററിനുള്ളിലുണ്ടായിരുന്നവരാണ് മരിച്ചത്.

ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്. കണ്‍സ്ട്രക്ഷന്‍ ക്രെയ്നില്‍ ഇടിച്ചാണു ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അപകടത്തില്‍ കൂടുതല്‍ ആളപായം ഉണ്ടോയെന്ന് വ്യക്തമല്ല.