ഉത്തര കൊറിയന്‍ ഭരണകൂടത്തിലെ പ്രധാനികളെല്ലാം ഹിറ്റ്‌ലറിന്റെ ആത്മകഥ പഠിക്കണമെന്ന് കൊറിയന്‍ സര്‍വാധികാരി. ജര്‍മന്‍ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലറിന്റെ ആത്മകഥയായ മേന്‍ കാംഫ് കൊറിയന്‍ ഭരണകൂടത്തിലെ പ്രധാനികളെല്ലാം പഠിക്കണമെന്നാണ് സര്‍വാധികാരി കിം ജോങ്ങ് ഉന്റെ ഉത്തരവ്.
നേതൃപാടവത്തില്‍ ഹിറ്റ്ലര്‍ ഒരു മാതൃകയാണെന്നും മേന്‍ കാംഫ് നേതൃപാടവത്തിന്റെ ഒരു മാനുവലാണെന്നും പറഞ്ഞാണ് കൊറിയന്‍ ഭരണകൂടത്തിലെ പ്രധാനികള്‍ക്കെല്ലാം മേന്‍ കാംഫ് പഠിക്കണമെന്ന് നിര്‍ദ്ദേശം ലഭിച്ചത്. ഒന്നാം ലോകയുദ്ധത്തില്‍ തോറ്റ ജര്‍മനിയെ കുറഞ്ഞ സമയം കൊണ്ടു പുനര്‍സൃഷ്ടിച്ചതിന്റെ പ്രായോഗിക പാഠങ്ങള്‍ പ്രയോജനപ്പെടുത്താനാണു നിര്‍ദേശം.
ഹിറ്റ്‌ലറിന്റെ ജീവിതത്തില്‍ നിന്ന് ഉത്തര കൊറിയ ഏകാധിപത്യത്തിന്റെ പുത്തന്‍ പാഠങ്ങള്‍ തേടുന്ന വിവരം പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ച കൊറിയന്‍ ഉദ്യോഗസ്ഥനാണ് മാധ്യമങ്ങളെ അറിയിച്ചത്. ഈ വിവരം ആദ്യം പുറത്തു വിട്ടത് ന്യൂ ഫോക്കസ് ഇന്റര്‍നാഷനല്‍ എന്ന ഓണ്‍ലൈന്‍ പത്രമാണ്.