സ്‌റ്റീവ്‌ ജോബ്‌സ് രാജിവച്ചു

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2011 (17:58 IST)
ആപ്പിള്‍ കംപ്യൂട്ടേഴ്‌സ് ചീഫ്‌ എക്‌സിക്യുട്ടിവ്‌ ഓഫിസര്‍ ‍(സി ഇ ഒ ) സ്‌റ്റീവ്‌ ജോബ്‌സ് രാജിവച്ചു. ആക്‌ടിംഗ്‌ സി ഇ ഒയും തന്റെ ദീര്‍ഘകാല സുഹൃത്തുമായ തിമോത്തി കുക്ക്‌ പുതിയ സി ഇ ഒ ആകുമെന്ന്‌ ജോബ്‌സ് അറിയിച്ചു.

ആരോഗ്യകാരങ്ങളാലാണ്‌ രാജിവയ്ക്കുന്നതെന്നാണ് ജോബ്‌സ് അറിയിച്ചിരിക്കുന്നത്. പാന്‍ക്രിയാസ്‌ ഗ്രന്ഥിയെ ബാധിക്കുന്ന ന്യൂറോ എന്‍ഡോട്രൈകന്‍ എന്ന രോഗമാണ്‌ ജോബ്‌സിന്‌. ഇതേതുടര്‍ന്ന് ജോബ്സ് അനിശ്‌ചിതകാല അവധിയിലായിരുന്നു. അന്‍പത്തിയാറുകാരനായ സ്‌റ്റീവ്‌സ് 2009ല്‍ കരള്‍ മാറ്റിവയ്‌ക്കലിനും വിധേയനായിരുന്നു.

ആപ്പിളിന്റെ സഹ സ്‌ഥാപകന്‍ കൂടിയായ സ്‌റ്റീവ്‌ ജോബ്‌സ്14 വര്‍ഷമായി സി ഇ ഒ സ്‌ഥാനത്തു തുടരുകയായിരുന്നു.