അമേരിക്കയുടെ ചോര്‍ത്തല്‍ പദ്ധതിയെപ്പറ്റിയുള്ള രഹസ്യങ്ങള്‍ പുറത്തുവിട്ട എഡ്വേര്‍ഡ്‌സ് സ്‌നോഡന് റഷ്യയില്‍ താല്‍ക്കാലിക അഭയം.കഴിഞ്ഞ ദിവസം നല്‍കിയ അപേക്ഷയില്‍ സ്‌നോഡന് വിമാനത്താവളത്തിന് പുറത്തിറങ്ങാനും സ്വതന്ത്രമായി സഞ്ചരിക്കാനും റഷ്യന്‍ ഫെഡറല്‍ മൈഗ്രേഷന്‍ സര്‍വീസ് അനുമതി നല്‍കി.
അമേരിക്കന്‍ സുരക്ഷ ഏജന്‍സിയിലെ മുന്‍ കരാര്‍ ജീവനക്കാരനായ സ്‌നോഡന്‍ അവരുടെ ചോര്‍ത്തല്‍ പദ്ധതിയായ ‘പ്രിസ’ത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തു വിട്ടാണ് അമേരിക്കയുടെ നോട്ടപ്പുള്ളിയായി മാറിയത്.
അമേരിക്കയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് അഭയം നല്‍കാന്‍ റഷ്യ തീരുമാനിച്ചത്. ഇപ്പോള്‍ മോസ്‌കോ വിമാനത്താവളത്തിലെ ട്രാന്‍സിസ്‌റ്റ് ഏരിയയില്‍ കഴിയുന്ന സ്‌നോഡന് പുറത്തിറങ്ങാന്‍ അനുമതി ലഭിച്ചതിന്റെ രേഖകള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സമ്പാദിച്ചിട്ടുണ്ട്.