ചൈനയില്‍ സ്കൂള്‍ വാന്‍ തടാകത്തിലേക്ക് മറിഞ്ഞ് കുട്ടികളടക്കം 11 പേര് മരിച്ചു. എട്ടു നഴ്സറി കുട്ടികളും രണ്ട് അധ്യാപകരും വാന്‍ ഡ്രൈവറും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഹുനാന്‍ പ്രവിശ്യയിലാണ് അപകടമുണ്ടായത്.
മലയോര മേഖലയായ ചാങ്ഷായിലെ ഇടുങ്ങിയ റോഡിലൂടെ പോയ വാന്‍ നിയന്ത്രണംവിട്ട് തടാകത്തിലേക്ക് മറിയുകയായിരുന്നു. ഏഴു പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന വാനില്‍ 11 പേരെ കുത്തിനിറച്ചതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു,
2011ല്‍ സ്കൂള്‍ ബസ് കല്‍ക്കരി ട്രക്കുമായി കൂട്ടിയിടിച്ച് 13 പേര് മരിച്ചിരുന്നു. 2012ല്‍ ജിയാങ്സിയില്‍ സ്കൂള്‍ വാന്‍ തടാകത്തിലേക്ക് മറിഞ്ഞ് 11 കുട്ടികള്‍ മരിച്ചിരുന്നു. ഇവയെല്ലാം കുട്ടികളെ കുത്തിനിറച്ചതു മൂലമുണ്ടായവയായിരുന്നു.