സ്വിസ്സ് ബാങ്ക് നികുതി അടയ്ക്കാത്ത പണം സ്വീകരിക്കരുത്: സര്‍ക്കാര്‍

Webdunia
വെള്ളി, 24 ഫെബ്രുവരി 2012 (14:38 IST)
PTI
PTI
വിദേശത്ത് നിന്നും വരുന്ന നികുതി അടയ്ക്കാത്ത നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്ന് സ്വിസ്സ് ബാങ്കുകള്‍ക്ക് സ്വിറ്റ്സര്‍ലാന്‍ഡ് സര്‍ക്കാറിന്റെ നിര്‍ദ്ദേശം. വിദേശികളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധാലുകളാകണമെന്നും സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും മറ്റുമുള്ള കണക്കില്ലാത്ത കള്ളപ്പണമാണ് സ്വിസ്സ് ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപമായി ഉള്ളത്.

സ്വിസ്‌ ഫെഡറല്‍ കൗണ്‍സിലാണ് ബാങ്കുകള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. നികുതി ബാധ്യതകള്‍ നിറവേറ്റിയ പണമാണു നിക്ഷേപിക്കുന്നതെന്ന്‌ ഇടപാടുകാരില്‍നിന്ന്‌ എഴുതി വാങ്ങാനും എന്നാല്‍ അവരുടെ സ്വകാര്യ വിശദാംശങ്ങള്‍ രഹസ്യമായി തന്നെ വയ്ക്കാനും ബാങ്കുകള്‍ക്ക് കൌണ്‍സില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ഒരു പരിധി വരെ കള്ളപ്പണ നിക്ഷേപങ്ങള്‍ കുറയ്ക്കുമെന്നാണ് സ്വിസ്സ് സര്‍ക്കാറിന്റെ പക്ഷം.