സ്വര്‍ണഖനിയില്‍ മണ്ണിടിച്ചില്‍: 83 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

Webdunia
ശനി, 30 മാര്‍ച്ച് 2013 (16:52 IST)
PRO
PRO
ടിബറ്റിലെ ലാസ പ്രവിശ്യയിലെ സ്വര്‍ണഖനിയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 83 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ചൈന നാഷണല്‍ ഗോള്‍ഡ് കോര്‍പ്പറേഷന്റെ ഉപകമ്പനിയുടെ നിയന്ത്രണത്തിലുള്ള ഖനിയിലാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിനായി ആയിരം പൊലീസുകാരേയും മെഡിക്കല്‍ സംഘത്തേയും സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ രണ്ട് പേര്‍ ടിബറ്റുകാരാണെന്നാണ് വിവരം. ഇതേസമയം ചൈനയിലെ ജിലിന്‍ പ്രവിശ്യയില്‍ ഉണ്ടായ ഗ്യാസ് സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍നിന്നു 13 പേര്‍ രക്ഷപ്പെട്ടു. ചൈനയിലെ 70 ശതമാനം ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കും കല്‍ക്കരിയാണ് ഉപയോഗിക്കുന്നത്. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാത്ത രാജ്യത്തെ ഖനികള്‍ ലോകത്തെ ഏറ്റവും അപകടം പതിഞ്ഞിരിക്കുന്ന ഖനികളെന്നാണ് അറിയപ്പെടുന്നത്.

ചൈനയില്‍ കല്‍ക്കരി ഖനികളില്‍ ഉണ്ടായ അപകടങ്ങളില്‍ 2011ല്‍ 19,73 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇത് ഔദ്യോഗിക കണക്കുകള്‍ മാത്രം. എന്നാല്‍ ശരിയായ കണക്ക് ഇതിലും അധികമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്