യു എസ് സെനറ്റ് അംഗത്തിന് മാരകവിഷം പുരണ്ട കത്ത് കിട്ടിയ സംഭവത്തില്‍ ആശങ്ക തുടരുന്നു. റോജര്‍ വിക്കര്‍ എന്ന സെനറ്റ് അംഗത്തിനാണ് റിസിന്‍ എന്ന മാരക വിഷം പുരണ്ട കത്ത് ലഭിച്ചത്. ശ്വസിക്കുകയോ കുത്തിവയ്ക്കുകയോ ചെയ്താല്‍ ജീവഹാനി വരെ സംഭവിക്കാവുള്ള വിഷമാണ് റിസിന്‍.
മെംഫിസില്‍ നിന്നാണ് കത്ത് അയച്ചതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ആരാണ് അയച്ചതെന്ന് വ്യക്തമല്ല. കത്തിലുള്ളത് റിസിന്‍ തന്നെയാണ് പരിശോധനയില്‍ വ്യക്തമായി.
ബോസ്റ്റണ്‍ ഇരട്ട സ്‌ഫോടനങ്ങള്‍ക്ക് തൊട്ടുപിന്നാലെ വിഷം പുരണ്ട കത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂടി പുറത്തുവന്നതോടെ ജനങ്ങള്‍ ഭീതിയിലാണ്. സംശയാസ്പദമായ കത്തുകളും മെയിലുകളും തുറക്കരുതെന്ന് എഫ്‌ബിഐ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബോസ്റ്റണ്‍ സ്ഫോടനങ്ങളുമായി കത്തിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ ആക്രമണമായിരുന്നു ബോസ്റ്റണില്‍ നടന്നത്. ബോസ്റ്റണിലേത് ഭീകരാക്രമണം തന്നെയാണെന്നാണ് പ്രസിഡന്റ് ഒബാമ പ്രതികരിച്ചത്.