സ്നോഡന്‍ റഷ്യയോട് വീണ്ടും അഭയത്തിനായി അപേക്ഷിക്കും

Webdunia
ശനി, 13 ജൂലൈ 2013 (11:01 IST)
PRO
അമേരിക്കയുടെ പ്രിസം പദ്ധതിയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന്‍ റഷ്യയില്‍ താല്‍കാലിക അഭയത്തിനായി വീണ്ടും അപേക്ഷിക്കും.

അമേരിക്കയ്ക്കെതിരെ നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുതന്നാല്‍ സ്നോഡന് അഭയം നല്‍കുന്നത് പരിഗണിക്കാമെന്ന് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ അറിയിച്ചിരുന്നു. മോസ്കോ വിമാനത്താവളത്തിന്‍റെ ട്രാന്‍സ്മിറ്റ് ഏരിയയില്‍ തങ്ങുന്ന സ്നോഡന്‍ ഉടന്‍ തന്നെ താല്‍കാലിക അഭയത്തിനായുള്ള അപേക്ഷ റഷ്യയ്ക്ക് നല്‍കും.

എന്നാല്‍ സ്നോഡന്‍ ഇക്കാര്യം വ്യക്തമാക്കിയതോടെ പ്രതിഷേധവുമായി ഒബാമ പുടിനെ വിളിച്ചു. സ്നോഡന് തന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയാക്കി റഷ്യയെ മാറ്റുന്നതില്‍ അമേരിക്ക ശക്തമായി പ്രതികരിച്ചിരുന്നു. എന്നാല്‍ പുടിന്‍ ഒബാമ സംഭാഷണം ദിവസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചതാണെന്നും സ്നോഡന്‍ വിഷയവും ചര്‍ച്ച ചെയ്തതായും വൈറ്റ് ഹൌസ് പറഞ്ഞു.