സൌദി അറേബ്യയുടെ രാജാവ് അബ്‌ദുള്ള ബിന്‍ അബ്‌ദുള്‍ അസീസ് അന്തരിച്ചു. 90 വയസ്സ് ആയിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശ്വാസകോശ സംബന്ധമായി അസുഖം രാജാവിനെ അലട്ടുന്നുണ്ടായിരുന്നു. കബറടക്കം റിയാദില്‍ നടക്കും
വാര്‍ധക്യസഹജമായ അവശതകളെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി അബ്‌ദുള്‍ അസീസ് രാജാവ് പൊതുപരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. രാജാവിന്റെ സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്‌ദുള്‍ അസീസ് ആയിരിക്കും സൌദിയുടെ പുതിയ രാജാവ്.
രാജാവ് പൊതുപരിപാടികള്‍ ഒഴിവാക്കിയ സമയം മുതല്‍ ഔദ്യോഗിക പരിപാടികളില്‍ രാജാവിനെ പ്രതിനിധീകരിച്ചിരുന്നത് അബ്‌ദുള്ള ബിന്‍ അബ്‌ദുള്‍ അസീസ് ആയിരുന്നു. 2012ല്‍ സല്‍മാനെ യുവരാജാവായി വാഴിച്ചിരുന്നു. കഴിഞ്ഞ ഗള്‍ഫ് ഉച്ചകോടിയിലടക്കം സല്‍മാനാണ് അബ്ദുള്‍ അസീസിനെ പ്രതിനിധീകരിച്ചത്.