ഒരു ബിരുദം കിട്ടിയാല്‍ ആഘോഷിക്കാന്‍ എന്തുണ്ട് എന്നു ചോദിക്കരുത്. കാരണം ബിരുദം ലഭിച്ചത് ആഘോഷമാക്കിയ സൌദി രാജകുമാരന്റെ ചെലവ് കേട്ടാല്‍ ആരും ഒന്നു ഞെട്ടും. സൗദി രാജകുമാരന് ഫഹദ് അല്‍ സൗദ് ബിരുദം കിട്ടിയതിന്റെ ആഘോഷത്തിനായി ചെലവാക്കിയത് 15 മില്യണ്‍ യൂറോയാണ്. അതായത് ഏകദേശം 111 കോടി രൂപ. മൂന്നു ദിവസത്തേക്ക് പാരീസിലെ ഡിസ്നി ലാന്‍ഡ് വാടകയ്ക്കെടുത്തായിരുന്നു ആഘോഷം.
ആറുപത് അതിഥികള്ക്കായിട്ടാണ് രാജകുമാരന് ഡിസ്നി വാടകയ്ക്കെടുത്തത്. യൂറോ ഡിസ്നിയാണ് രാജകുമാരന്റെ കുസൃതി ലോകത്തെ അറിയിച്ചത്. ഡിസ്നിയുടെ കഥാപാത്രങ്ങളെ രാജകുമാരനായി പ്രത്യേകമായി അണിയിച്ചൊരുക്കിയിരുന്നു.
രാജകുമാരന്റെയും അതിഥികളുടെയും ആഘോഷ പരിപാടികള്‍ക്കായി പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. അടുത്ത കാലങ്ങളിലായി ഡിസ്നി നഷ്ടത്തിലായിരുന്നു. 20 വര്‍ഷം മുന്‍പ് സ്ഥാപിതമായ ഡിസ്നി ഇതു വരെ ഇത്രയും ലാഭം നേടിയിട്ടില്ല.