സൌദിയില്‍ വന്‍ തീപിടുത്തം; 25 മരണം

Webdunia
വ്യാഴം, 24 ഡിസം‌ബര്‍ 2015 (11:58 IST)
സൌദി അറേബ്യയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 25 പേര്‍ മരിച്ചു. ജിസാനിലാണ് സംഭവം. നൂറിലേറെ പേര്‍ക്ക് പരുക്കുണ്ട്. തീവ്രപരിചരണ വിഭാഗത്തിലും പ്രസവവാര്‍ഡിലുമാണ് തീ പിടുത്തമുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തിലും പ്രസവവാര്‍ഡിലും ഉണ്ടായിരുന്ന രോഗികളും ആശുപത്രി ജീവനക്കാരും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
 
രാത്രിയിലാണ് സംഭവം എന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ല. അതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. എന്താണ് തീ പിടുത്തത്തിന്‍റെ കാരണം എന്ന് വ്യക്തമല്ല.