സുശീല്‍ കൊയ്‌രാള നേപ്പാള്‍ പ്രധാനമന്ത്രിയാവുന്നു

Webdunia
തിങ്കള്‍, 10 ഫെബ്രുവരി 2014 (14:34 IST)
PRO
നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിനേതാവായ സുശീല്‍ കൊയ്‌രാള നേപ്പാള്‍പ്രധാനമന്ത്രിയാവുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിനേതാവായ കൊയ്‌രാള പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരുകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. നേപ്പാളി കോണ്‍ഗ്രസിന് 196 സീറ്റും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് 175 സീറ്റുമാണ് കിട്ടിയത്. മാവോവാദി പാര്‍ട്ടിക്ക് 80 സീറ്റുണ്ടായിരുന്നു. പ്രധാനമന്ത്രി ആരാവണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ തര്‍ക്കവും സര്‍ക്കാര്‍രൂപവത്കരണത്തിന് തിരിച്ചടിയായിരുന്നു.

നേപ്പാളി കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുംതമ്മില്‍നടന്ന ദീര്‍ഘമായ ചര്‍ച്ചകളെത്തുടര്‍ന്നാണ് സഖ്യകക്ഷിസര്‍ക്കാര്‍ രൂപവത്കരണത്തിന് ധാരണയായത്. എന്നാല്‍ ധാരണയുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

പുതിയ സര്‍ക്കാറിന്റെ നയങ്ങള്‍സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ തിരുമാനിക്കുമെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ജലന്ത് ഖനല്‍ പറഞ്ഞു.