സിറിയ ചര്‍ച്ചക്ക് തായ്യാറാണെന്ന് റഷ്യ

Webdunia
ശനി, 25 മെയ് 2013 (15:15 IST)
PTI
PTI
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യത്തിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചക്ക് സമ്മതിച്ചതായി റഷ്യ. ജനീവയില്‍ ജൂണില്‍ നടക്കുന്ന സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നാണ് അസദ് റഷ്യന്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചത്.

എന്നാല്‍ സമാധാനചര്‍ച്ചയില്‍ പങ്കെടുക്കുമോയെന്ന് അസദ് വ്യക്തമാക്കണമെന്ന് സിറിയന്‍വിമതസഖ്യം ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ സിറിയന്‍ വിമതര്‍ക്ക് നല്‍കുന്ന സഹായം വര്‍ധിപ്പിക്കുമെന്ന് അമേരിക്ക കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. അധികാര കൈമാറ്റം സംബന്ധിച്ച് വിശദമായ പദ്ധതി സിറിയയിലെ വിമതപക്ഷം തയ്യാറാക്കിയിട്ടുണ്ട്.

2011 മുതല്‍ തുടരുന്ന സിറിയയിലെ ആഭ്യന്തരപ്രശ്‌നം പരിഹരിക്കുന്നതിന് അമേരിക്കയും റഷ്യയും ശ്രമം തുടരുകയാണ്. പ്രസിഡന്റ് അസദിന്റെ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടത്തില്‍ ഇതുവരെ 80000 പേര്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.