സിറിയന്‍ അതിര്‍ത്തിയില്‍ 3 ലെബനീസ് സൈനികര്‍ കൊല്ലപ്പെട്ടു

ചൊവ്വ, 28 മെയ് 2013 (16:53 IST)
PTI
PTI
സിറിയയില്‍ മൂന്ന് ലെബനീസ് സൈനികരെ വിമതര്‍ വെടിവെച്ച് കൊന്നു. സിറിയയുടെ അതിര്‍ത്തിയായ അര്‍സാലില്‍ വച്ചായിരുന്നു ആക്രമണമുണ്ടായത്.

രണ്ട് വര്‍ഷത്തോളമായി അതിര്‍ത്തി പ്രദേശത്ത് കനത്ത ആക്രമണമാണ് നടക്കുന്നത്. അതിര്‍ത്തി പ്രദേശമായ അര്‍സാലില്‍ നിന്നും സൈനിക ക്യാമ്പിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഈ പ്രദേശത്ത് വിമതര്‍ അടിക്കടി ഷെല്ലാക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്താറുണ്ട്.

സിറിയയില്‍ ആഭ്യന്തരയുദ്ധം തുടങ്ങിയതിനുശേഷം വഴി നിരവധി അഭയാര്‍ത്ഥികള്‍ തങ്ങുന്ന ഇടം കൂടിയാണ് അര്‍സാല്‍.

വെബ്ദുനിയ വായിക്കുക