സിഗരറ്റ് വില്‍‌ക്കാത്ത സൂപ്പര്‍മാര്‍ക്കറ്റ്!

Webdunia
വെള്ളി, 9 മാര്‍ച്ച് 2012 (12:48 IST)
PRO
PRO
സിഗരറ്റ് വില്പന നിര്‍ത്തലാക്കുന്ന ആദ്യ സൂപ്പര്‍‌മാര്‍ക്കറ്റ് ഗ്രൂപ്പ് ആയി അല്‍ മനാമ ഗ്രൂപ്പ് മാറി. യുഎയിലെ അജ്മാന്‍ ആസ്ഥാനമായാണ് അല്‍ മനാമ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.

യുഎഇയില്‍ 16 ഔട്ട്‌ലെറ്റുകളാണ് അല്‍ മനാമ ഗ്രൂപ്പിന് ഉള്ളത്‍. ഇവയില്‍ ഒന്നിലും സിഗരറ്റ് വില്‍ക്കില്ല. ഈ ഗ്രൂപ്പ് കേരളത്തില്‍ തുടങ്ങാന്‍ പോകുന്ന ഔട്ട്‌ലെറ്റിലും സിഗരറ്റ് വില്പനയുണ്ടാവില്ല.

അഡ്‌നോക് ഫയലിംഗ് സ്റ്റേഷനുകളാണ് യുഎഇയില്‍ ആദ്യമായി പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്തലാക്കിയത്. 2000-ല്‍ ആയിരുന്നു ഇത്. യുഎഇയിലെ റീട്ടെയില്‍ ഗ്രൂപ്പ് ആയ യൂണിയന്‍ കോഓപറേറ്റും സിഗരറ്റ് വില്‍ക്കുന്നില്ല.