സാമ്പത്തിക പാക്കേജില്‍ ഒബാമ ഒപ്പുവച്ചു

Webdunia
ബുധന്‍, 18 ഫെബ്രുവരി 2009 (09:33 IST)
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് 787 കോടി ഡോളറിന്‍റെ സാമ്പത്തിക പാക്കേജിന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ അംഗീകാ‍രം നല്‍കി. ഒബാമ ഒപ്പുവച്ചതോടെ പദ്ധതിക്ക് നിയമപരമായ അംഗീകാരമായി.

കൊളറാഡൊയിലെ ഡെന്‍വറില്‍ നടന്ന ചടങ്ങിന്‌ നിരവധി സാമ്പത്തിക വിദഗ്‌ധരും സെനറ്റ്‌ മെമ്പര്‍മാരും സാക്‍ഷ്യം വഹിച്ചു. ബില്ലിന് നേരത്തെ അമേരിക്കന്‍ പ്രതിനിധി സഭ അംഗീകാരം നല്‍കിയിരുന്നു.

286 കോടി ഡോളറിന്‍റെ നികുതിയിളവ് അടക്കം നിരവധി പ്രത്യേകതകളുള്ളതാണ് സാമ്പത്തിക രക്ഷാപദ്ധതി. അടിസ്ഥാന സൗകര്യ വികസനത്തിന്‌ 120 കോടി, ആരോഗ്യ രംഗത്തിന്‌ 14.2 കോടി, വിദ്യാഭ്യാസത്തിന്‌ 105 കോടി, ഊര്‍ജ്ജ മേഖലയ്‌ക്ക്‌ 37.5 കോടി തുടങ്ങിയവയാണ്‌ പദ്ധതിലെ മറ്റു നിര്‍ദ്ദേശങ്ങള്‍.

2010- നകം പ്രതിസന്ധി മറികടക്കാനുള്ള നികുതിയിളവും മറ്റു പദ്ധതികളും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 40 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുദ്ദേശിച്ചുള്ള അമേരിക്കന്‍ പുനരുജ്ജീവന പുനര്‍മൂലധന നിക്ഷേപ പദ്ധതികളുടെ ഭാഗമായാണിതെന്ന്‌ ചടങ്ങില്‍ ഒബാമ വ്യക്തമാക്കി.