വീട് വില്പനയ്ക്ക്; വാങ്ങുന്നവര്‍ക്ക് ഭാര്യ സൌജന്യം

ബുധന്‍, 11 മാര്‍ച്ച് 2015 (14:04 IST)
ഇന്തോനേഷ്യയില്‍ ഒരു വീട് വില്പനയ്ക്ക് വെച്ചിരിക്കുന്നു. വീട് വാങ്ങുന്നവര്‍ക്ക് ഒരു സൌജന്യ ഓഫറുമുണ്ട്, സൌജന്യമായി ഒരു ഭാര്യയെ ലഭിക്കും. രണ്ട് ബെഡ് റൂമുകളും രണ്ട് ബാത്‌റൂമുകളും വാഹനം പാര്‍ക് ചെയ്യുവാനുള്ള സ്ഥലവും ഒരു മീന്‍കുളവുമുണ്ട്.
 
ആര് എപ്പോള്‍ വീട് വാങ്ങിയാലും വീടിന്റെ ഉടമസ്ഥയെയും വിവാഹം കഴിക്കാന്‍ ആവശ്യപ്പെടാം. വീടിന്റെ ഉടമസ്ഥയായ 40കാരിയായ വിന ലിയായാണ് ഇങ്ങനെ ഒരു ഓഫറുമായി തന്റെ വീട് വില്‍ക്കാന്‍ ഇന്റര്‍നെറ്റില്‍ പരസ്യം നല്കിയത്. ബ്യൂട്ടി സലൂണ്‍ ഉടമ കൂടിയാണ് ഇവര്‍.
 
കാര്യമായി തന്നെ വീടു വാങ്ങലിനെ കാണുന്നവര്‍ തന്റെ വീട് വാങ്ങാന്‍ വന്നാല്‍ മതിയെന്നാണ് വിന ലിയായുടെ പക്ഷം. വീട് വാങ്ങിക്കഴിഞ്ഞ് ഉടന്‍ വിറ്റുകളായാമെന്ന് ആര്‍ക്കെങ്കിലും ആശ ഉണ്ടെങ്കില്‍ അതൊന്നും ഇവിടെ നടക്കുകയില്ല. ജാവ ദ്വീപിലെ സ്ലെമനിലാണ് വീട്. 75, 000 ഡോളര്‍ ആണ് വില. ഏകദേശം, 38 ലക്ഷം ഇന്ത്യന്‍ രൂപ.
 
വീട് വില്പന നടക്കുകയും ചെയ്യും ലിയ തന്നെ ഉടമസ്ഥയായി തുടരുകയും ചെയ്യുന്ന ലിയയുടെ കച്ചവടബുദ്ധിയെ അഭിനന്ദിച്ചവര്‍ തന്ത്രം മനസ്സിലായെന്ന് പറയുകയും ചെയ്തു. അതേസമയം, വീട് നോക്കാന്‍ കഴിഞ്ഞദിവസം ഒരാള്‍ എത്തിയിരുന്നെന്ന് ലിയ പറയുന്നു. പക്ഷേ, ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ലിയ തയ്യാറായില്ല.
 
(ചിത്രത്തിനു കടപ്പാട് - ട്വിറ്റര്‍)

വെബ്ദുനിയ വായിക്കുക