വിമാനം റോഡില്‍ പറന്നിറങ്ങി, കാര്‍ തകര്‍ത്തു, നദിയില്‍ പതിച്ചു; 16 മരണം

Webdunia
ബുധന്‍, 4 ഫെബ്രുവരി 2015 (12:40 IST)
തായ്‌വാനില്‍ വിമാനം തകര്‍ന്നുവീണ്  16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. തായ്‌പെയില്‍ നിന്ന് കിന്‍‌മെനിലേക്ക് പോകുകയായിരുന്ന ട്രാന്‍സ് ഏഷ്യ എയര്‍വേസിന്‍റെ ജി ഇ - 235 എന്ന വിമാനമാണ് തകര്‍ന്നത്.
 
58 പേരുമായി യാത്രതിരിച്ച വിമാനം കീലങ് നദിക്ക് മുകളില്‍ വച്ച് വിമാനം തകര്‍ന്നുവീഴുകയായിരുന്നു. 18 പേര്‍ രക്ഷപ്പെട്ടതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വിവരമുണ്ട്. ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും എന്നാണ് അറിയുന്നത്.
 
വിമാനം നദിയിലേക്ക് വീഴുന്നതിന് മുമ്പ് റോഡില്‍ ഇടിച്ചിറങ്ങി. റോഡിലുണ്ടായിരുന്ന ഒരു കാര്‍ തകര്‍ന്നു. 
 
രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 200ഓളം പേര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 
 
ഒരു വര്‍ഷത്തിനുള്ളില്‍ അപകടത്തില്‍ പെടുന്ന രണ്ടാമത്തെ ട്രാന്‍സ്‌ഏഷ്യ വിമാനമാണിത്.  കഴിഞ്ഞ ജൂലൈയില്‍ ട്രാന്‍സ്‌ഏഷ്യ ഫ്ലൈറ്റ് 222 അപകടത്തില്‍ പെട്ടിരുന്നു. അന്ന് 48 പേരാണ് മരിച്ചത്.