വിദ്യാര്‍ത്ഥികള്‍ക്ക് മുന്പില് തന്റെ വിസിലിങ് സ്കില്‍ കാണിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഒരൊറ്റ വിസിലയിടിയൂടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും സ്മൃതി കൈയിലെടുത്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ ആനുവല്‍ കോണ്‍വക്കേഷന്‍ പരിപാടിയിലായിരുന്നു സംഭവം. പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു സ്മൃതി ഇറാനി.
മന്ത്രിയുടെ വിസിലടി കേട്ട് വിദ്യാര്‍ത്ഥികളും അമ്പരയ്ക്കുകയും പിന്നിട് കൂടിനിന്ന വിദ്യാര്‍ത്ഥികളും മന്ത്രിക്കൊപ്പം ഉച്ചത്തില്‍ വിസിലടിക്കുകയായിരുന്നു. കരകൗശലം എന്നത് മന്ത്രാലയത്തില്‍ ഉള്‍പ്പെടുത്താത്ത ഒന്നാണെന്നും മരിച്ചുകൊണ്ടിരിക്കുന്ന ഈ മേഖലയെ വീണ്ടും പുനരുജ്ജീവിപ്പിക്കാനായി നിങ്ങളെപ്പോലുള്ളവര്‍ രംഗത്തെത്തുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും സ്മൃതി പറഞ്ഞു.