വാലന്റൈന്‍സ് പാര്‍ട്ടിനടത്തിയ അഞ്ച് സൗദിയുവാക്കള്‍ക്ക് 32 വര്‍ഷത്തെ തടവും 4,500 ചാട്ടയടിയും ശിക്ഷ. ഇവര്‍ക്കൊപ്പം പിടിയിലായ ആറു യുവതികള്‍ക്കുള്ള ശിക്ഷയും ഉടന്‍ വിധിക്കും. വാലന്റൈന്‍സ് ദിനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വാടകവീട്ടില്‍ നിന്ന് ഇവര്‍ പിടിയിലായത്.
ബന്ധുക്കളല്ലാത്ത സ്ത്രീകള്‍ക്കൊപ്പം താമസിക്കുക, മദ്യപിച്ച് നൃത്തംചെയ്യുക എന്നീ കുറ്റങ്ങളാണ് യുവാക്കള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. വിചാരണ വേളയില്‍ യുവാക്കള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. യുവതികള്‍ എവിടെനിന്നുള്ളവരാണെന്ന് വ്യക്തമല്ല.