വരള്‍ച്ച നേരിടാന്‍ ലോക രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍. ലോകത്ത് വരള്‍ച്ചയും മരുഭൂവത്കരണവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് അതിനാല്‍ അതിനെ നേരിടാന്‍ ലോക രാജ്യങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷമായി ലോകം കൂടുതല്‍ വരള്‍ച്ചാ ഭീഷണിയാണ് നേരിടുന്നത്. വരള്‍ച്ച കൂടുതല്‍ പ്രദ്ദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം കാരണമാണ് വരള്‍ച്ച രൂക്ഷമാകുന്നതും വരള്‍ച്ച കൂടുതല്‍ പ്രദ്ദേശങ്ങളിലേക്കും വ്യാപിക്കുന്നതും. വരള്‍ച്ച തടയാന്‍ സാധിക്കില്ലായിരിക്കും എന്നാല്‍ അതിന്റെ ദുരന്തഫലങ്ങള്‍ കുറയ്ക്കാന്‍ കൂട്ടായ നീക്കം കൊണ്ടു സാധിക്കുമെന്നു ബാന്‍ കി മൂണ്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അമേരിക്ക ഏറ്റവും രൂക്ഷമായി വരള്‍ച്ചയെയാണ് അഭിമുഖീകരിച്ചത്. അമേരിക്കയിലെ 80 ശതമാനതിലധികം കൃഷിഭൂമിയെ ആ വരള്‍ച്ച ബാധിച്ചത്. ഈ വേനല്‍ക്കാലത്ത് നമീബിയ കടുത്ത വരള്‍ച്ചയാണ് നേരിട്ടത്. കഴിഞ്ഞ മാസം നമീബയില്‍ വരള്‍ച്ച കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം നമീബയില്‍ 14 ശതമാനം ആളുകളാണ് ഭക്ഷ്യ ക്ഷാമം നേരിടുന്നത്.