ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ആഞ്ജലീന ജോളി

Webdunia
ബുധന്‍, 31 ജൂലൈ 2013 (15:43 IST)
PRO
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരുടെ പട്ടികയില്‍ ഹോളിവുഡ്‌ താരം ആഞ്ജലീന ജോളി ഒന്നാം സ്ഥാനത്തെത്തി. ഫോബ്സ് മാഗസിനാണ് പട്ടിക തയ്യാറാക്കിയത്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ്‌ ആഞ്ജലീന ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്‌.

അര്‍ബുദത്തെ തുടര്‍ന്ന് രണ്ടു സ്‌തനങ്ങളും നീക്കം ചെയ്‌തു ലോകത്തെ ഞെട്ടിച്ച നടിയാണ് ആഞ്ജലീന ജോളി. കഴിഞ്ഞ വര്‍ഷം ജോളിക്കു പ്രതിഫലമായി ലഭിച്ചതു 198 കോടി രൂപയായിരുന്നുവെന്നു മാസിക പറയുന്നു.

ജോളിക്കു പിന്നിലായി മികച്ച നടിക്കുള്ള ഇത്തവണത്തെ ഓസ്കര്‍ നേടിയ ജെന്നിഫര്‍ ലോറന്‍സാണ്‌ (156 കോടി). 'ട്വൈലൈറ്റ്‌ സാഗാ പരമ്പരയിലെ നടി ക്രിസ്റ്റന്‍ സ്റ്റിവാട്ടാണ്‌ മൂന്നാം സ്ഥാനം ലഭിച്ചത്. (138 കോടി)

ഹോളിവുഡിലെ എക്കാലത്തെയും മികച്ച നടിയാണ് ആഞ്ജലീന ജോളി. ആക്ഷനും സീരിയസും കോമഡിയും തുടങ്ങി എല്ലാ വിധ കഥാപാത്രങ്ങളും വഴങ്ങുന്ന ഇവര്‍ അര്‍ബുദ രോഗത്തില്‍ നിന്നും മുക്തയായി സിനിമലോകത്തേക്ക് തിരിച്ച് വരുകയാണ്.