ലോകത്തിലെ മികച്ച ഒരു സര്‍വകലാശാല പോലും ഇന്ത്യയില്‍ ഇല്ല!
വെള്ളി, 21 ജൂണ്‍ 2013 (15:13 IST)
PRO
PRO
ലോകത്തിലെ ഏറ്റവും മികച്ച 100 സര്‍വകലാശാലകളില്‍ ഒന്നുപോലും ഇന്ത്യയിലില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. പണക്കുറവും വിഭവങ്ങളുടെ അഭാവവുമാണ് സര്‍വകലാശാലകളുടെ മോശം പ്രകടനത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തെമ്പാടുമുള്ള അമ്പത് വര്‍ഷം പ്രായമുള്ള സര്‍വകലാശാലകളെ എടുത്തു പരിശോധിച്ചതില്‍ നിന്നാണ് ഇത്തരമൊരു ഫലം പുറത്തുവിട്ടിരിക്കുന്നത്.
ടൈംസ് ദിനപത്രത്തിലെ ഉന്നത വിദ്യാഭ്യാസ സപ്ലിമെന്‍റിലാണ് ഫലം പുറത്തുവിട്ടത്. സൌത്ത് കൊറിയയിലെ പൊഹാങ് സയന്‍സ് ആന്‍റ് ടെക്നോളജി യൂണിവേഴ്സിറ്റി രണ്ടാം വര്‍ഷവും മികച്ച സര്‍വകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടുപുറകെ ചൈനയിലേയും റഷ്യയിലേയും യൂണിവേഴ്സിറ്റികളാണുള്ളത്.
സൌത്ത് കൊറിയന്‍ സര്‍വ്വകലാശാലകള്‍ സാങ്കേതിക രംഗത്തും പഠന രംഗത്തും അമേരിക്കയെക്കാളും ബ്രിട്ടനെക്കാളും മികച്ചു നില്‍ക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വ്വകലാശാലകള്‍ തങ്ങളുടെ അന്താരാഷ്ട്രാ ഗുണനിലവാരത്തിനൊത്ത് വരുന്നില്ലെന്നും അതുകൊണ്ടാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്നും പത്രം പറയുന്നു.