ലോകം ചുറ്റാനിറങ്ങിയ ഉല്ലാസനൗക റാഞ്ചി

Webdunia
ഞായര്‍, 20 ഫെബ്രുവരി 2011 (13:24 IST)
നാല് യാത്രക്കാരുമായി പോവുകയായിരുന്ന ഉല്ലാസനൗക സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റഞ്ചി. ലോകം ചുറ്റാനിറങ്ങിയ അമേരിക്കന്‍ ദമ്പതികളാണ് നൌകയില്‍ ഉണ്ടായിരുന്നത്. മറ്റ് രണ്ടുപേര്‍ ആരൊക്കെയാണെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

സ്‌കോട്ട് ആഡം, ജീന്‍ എന്നീ കാലിഫോര്‍ണിയ സ്വദേശികളായ ദമ്പതിമാരുടെ നൌകയാണ് തട്ടിക്കൊണ്ടുപോയത്. 2004 ഡിസംബറിലാണ് ഇവര്‍ ലോകം ചുറ്റാനിറങ്ങിയത്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യു എസ് സൈനിക വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കപ്പലുകള്‍ തട്ടിയെടുത്ത് ആളുകളെ ബന്ധികളാക്കി മോചന ദ്രവ്യം ആവശ്യപ്പെടുന്നത് സോമാലിയ കടല്‍ക്കൊള്ളക്കാര്‍ പതിവാക്കിയിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി കപ്പലുകളും അതിലെ 600ഓളം വരുന്ന ആളുകളും ഇപ്പോള്‍ കടല്‍ക്കൊള്ളക്കാരുടെ തടവിലാണ്.