ആഗോള ഭീകരസംഘടനയായ അല്‍ ക്വൊയ്ദയുടെ തലവന്‍ ഒസാമ ബിന്‍ ലാദന്‍റെ പുതിയ ഓഡിയോ ടേപ്പ് പുറത്തിറങ്ങി. ഗാസ മുനമ്പിലെ ഇസ്രായേലി ഉപരോധം തകര്‍ക്കണമെന്നും ഇസ്രായേലുമായി ബന്ധമുള്ള അറബ് രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി പോരാടണമെന്നും ടേപ്പില്‍ ആഹ്വാനം ചെയ്യുന്നു.
ഇസ്രായേല്‍ ഉപരോധം തകര്‍ക്കേണ്ടത് ഈജിപ്തിലെ സഹോദരങ്ങളാണ്. അവരാണ് അത്രിത്തിയിലുള്ളത് എന്നതിനാലാണിത്- ഇസ്ലാമിക വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ഓഡിയോ ടേപ്പില്‍ പറയുന്നു.
ഗാസയിലെ ഇസ്രായേലി ഉപരോധം മൂലം നിരവധി പേര്‍ മരിച്ചു. ഇതിന് നമ്മില്‍ ഓരോരുത്തരും ഉത്തരവാദികളാണ് -ലാദന്‍ പറയുന്നു.
ഓഡിയോ ടേപ്പിന്‍റെ ആധികാരികത സംബന്ധിച്ച് വിവരമൊന്നുമില്ല. എന്നാല്‍, ടേപ്പിലെ ശബ്ദം ഒസാമയുടെ മുന്‍പ് പുറത്ത് വന്നിട്ടുള്ള ടേപ്പുകളുടേതിന് സമാനമാണ്.
ഗാസ മുനമ്പിലെ ജൂത കുടിയേറ്റക്കാരെ 2005ല്‍ ഇസ്രായേല്‍ ഒഴിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഇസ്രായേലിലേക്കുള്ള റോക്കറ്റാക്രമണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഗാസയുമായുള്ള അതിര്‍ത്തി ഇസ്രായേല്‍ അടയ്ക്കുകയായിരുന്നു.