യെമനില്‍ വെടിവെയ്പ്പ്; നാല് ഇന്ത്യന്‍ കന്യാസ്ത്രീകളടക്കം 16 പേര്‍ കൊല്ലപ്പെട്ടു

വെള്ളി, 4 മാര്‍ച്ച് 2016 (18:44 IST)
യെമനിലെ തെക്കന്‍ നഗരമായ ഏദനില്‍ വൃദ്ധസദനത്തിനു നേരെയുണ്ടായ വെടിവെയ്പ്പില്‍ നാല് ഇന്ത്യന്‍ കന്യാസ്ത്രീകളടക്കം 16 പേര്‍ കൊല്ലപ്പെട്ടു. സെക്യൂരിറ്റി ഗാര്‍ഡും വൃദ്ധസദനത്തിലെ അന്തേവാസികളുമാണ് കൊല്ലപ്പെട്ടത്. ഷെയ്ക്ക് ഓത്മാന്‍ ജില്ലയിലെ വൃദ്ധസദനത്തിലേക്ക് നാലു പേരുള്‍പ്പെട്ട അക്രമിസംഘം വെടിവെയ്പ്പ് നടത്തുകയായിരുന്നു. 
 
ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക