പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകന്‍ അലി മൂസ ഗിലാനി അറസ്റ്റിലായി. സുപ്രീംകോടതിക്ക് മുന്നില്‍വെച്ച് ആന്റി നാര്‍ക്കോട്ടിക് ഫോഴ്സ് ആണ് അലി മൂസയെ അറസ്റ്റ് ചെയ്തത്. എഫിഡ്രിന്‍ ക്വാട്ട കേസില്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയ അലി മൂസയെ ഗേറ്റില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് തടയാന്‍ അലി മൂസ ശ്രമം നടത്തിയെങ്കിലും അത് വിഫലമായി. എഫിഡ്രിന്‍ ക്വാട്ട കേസില്‍ അലി മൂസ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് ആന്റി നാര്‍ക്കോട്ടിക് ഫോഴ്സ് കേസെടുത്തിരിക്കുന്നത്.
നേരത്തെ അലി മൂസ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ലാഹോര്‍ ഹൈക്കോടതി തള്ളിയിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് എഫിഡ്രിന്‍ ക്വാട്ട അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തി കോടികളുടെ അഴിമതി നടത്തിയെന്നാണ് കേസ്. 2010-ലാണ് സംഭവം നടന്നത്.