യൂണിവേഴ്സിറ്റിയുടെ പ്രവേശന പരീക്ഷയെഴുതിയ 25000 വിദ്യാര്‍ഥികളും തോറ്റു

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2013 (12:51 IST)
PRO
ലൈബീരിയന്‍ യൂണിവേഴ്സിറ്റിയുടെ പ്രവേശന പരീക്ഷയെഴുതിയ 25,000 വിദ്യാര്‍ത്ഥികളും പരാജയപ്പെട്ടു. ലൈബീരിയന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ന്യൂസ് ഏജന്‍സികളോട് ഇക്കാര്യം വിശദീകരിച്ചത്.

സര്‍ക്കാരിന്റെ കീഴിലുള്ള യൂണിവേഴ്സിറ്റി ഓഫ് ലൈബീരിയയിലേക്ക് നടന്ന പ്രവേശന പരീക്ഷയ്ക്കാണ് മുഴുവന്‍ വിദ്യാര്‍ഥികളും പരാജയപ്പെട്ടത്.

25 ഡോളറായിരുന്ന പ്രവേശനപരീക്ഷയുടെ ഫീസ്. അടുത്ത മാസമാണ് പഠനവര്‍ഷം ആരംഭിക്കുന്നത്. ഇംഗ്ലീഷിനെപ്പറ്റിയും ഭാഷയുടെ ഉപയോഗത്തെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ധാരനയൊന്നുമില്ലെന്ന് യൂണിവേഴ്സിറ്റി വക്താവ് മൊമുഡു ഗെറ്റാവെ വീശദീകരിച്ചു.