യു എസില്‍ 5 ചൈനീസ് വംശജര്‍ മരിച്ച നിലയില്‍

Webdunia
ശനി, 24 മാര്‍ച്ച് 2012 (11:19 IST)
PRO
PRO
പടിഞ്ഞാറന്‍ യുഎസിലെ തുറമുഖ നഗരമായ സാന്‍ ഫ്രാന്‍സിസ്കോയിലെ വീട്ടില്‍ അഞ്ച് ചൈനീസ് വംശജരെ മരിച്ചനിലയില്‍ കണ്ടെത്തി. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സാന്‍ ഫ്രാന്‍സിസ്കോ സിറ്റി കോളജിനു സമീപം ഇരുനില കെട്ടിടത്തിലായിരുന്നു മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഇവിടം സന്ദര്‍ശിച്ച ഇവരുടെ ഒരു ബന്ധുവാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ആദ്യം മൂന്ന് പേരുടെ മൃതദേഹങ്ങളാണ് കണ്ടത്. കൂടുതല്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് മറ്റ് രണ്ട് പേരെ കൂടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

English Summary: Five people of Chinese origin were found dead inside a house in the western US port city of San Francisco. Police termed the multiple homicide as a "gun-related murder-suicide" case. The case was reported Friday when a family member visited the two-storey house near the City College of San Francisco and found three bodies, Xinhua reported.