പാക് പൗരന്‍ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യക്കാരിക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ അനുമതി.മലേഷ്യയില്‍ വെച്ചാണ് ഉസ്മയും പാക് പൗരനായ താഹിര്‍ അലിയും തമ്മില്‍ പരിചയപ്പെടുന്നത്. ഒരിക്കല്‍ താഹിറിനെ കാണാനായി ഉസ്മ ഇസ്ലാമാബാദില്‍ ചെന്നു. അവിടെ വെച്ച് ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തന്നെ വിവാഹം കഴിപ്പിയ്ക്കുകയായിരുവെന്നാണ് യുവതിയുടെ പരാതി.