യുദ്ധം വീഡിയോ ഗെയിം പോലെ എന്ന് ഹാരി; ഭ്രാന്തെന്ന് താലിബാന്‍!

Webdunia
ബുധന്‍, 23 ജനുവരി 2013 (11:11 IST)
PRO
PRO
ഇരുപത് ആഴ്ച നീണ്ട അഫ്ഗാനിസ്ഥാന്‍ ദൌത്യത്തിന് ശേഷം ബ്രിട്ടിഷ് രാജകുടുംബാംഗം ഹാരി രാജകുമാരന്‍ മടങ്ങി. അഫ്ഗാന്റെ തെക്കന്‍ പ്രവിശ്യയില്‍ സേവനം അനുഷ്ഠിച്ച ഹാരി താലിബാന്‍ ഭീകരരെ കൊലപ്പെടുത്തിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതേസമയം യുദ്ധം വീഡിയോ ഗെയിം പോലെയാണെന്ന ഹാരിയുടെ അഭിപ്രായത്തിനെതിരെ താലിബാന്‍ രംഗത്തെത്തി. ഹാരി രാജകുമാരന് ഭ്രാന്താണെന്നാണ് താലിബാന്‍ പറഞ്ഞത്. സുരക്ഷിതമായ സ്ഥലത്തിരുന്ന് അഭിപ്രായം പറയുന്ന ഹാരി ഭീരുവാണ്. മുജാഹിദ്ദീനെതിരേ യുദ്ധം ചെയ്യാന്‍ ഹാരിക്കു കഴിയില്ല. 49 രാജ്യങ്ങളിലെ ശക്തരായ മിലിട്ടറി മുജാഹിദ്ദീനെതിരേ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്. അപ്പോഴാണ് യുദ്ധം പ്ലേ സ്റ്റേഷന്‍ പോലെയാണെന്ന് പറഞ്ഞ് ഹാരി വന്നിരിക്കുന്നത്- താലിബാന്‍ വക്താവ് പറഞ്ഞു.

ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഹാരി യുദ്ധത്തെ കംപ്യൂട്ടര്‍ ഗെയിമിനോട് ഉപമിച്ചത്.