യു.എസിലെ രണ്ടാമത്തെ വലിയ ജാക്പോട്ട് ആയ പവര്‍ബോള്‍ ലോട്ടറി അടിച്ചത് ഫ്‌ളോറിഡ സ്വദേശിയായ 84 കാരിക്ക്. ഗ്ലോറിയ മകെന്‍സിയെയാണ് ഭാഗ്യ ദേവത കടാക്ഷിച്ചത്. 590.5 മില്യണ്‍ ഡോളറാണ് സമ്മാനത്തുകയായി മകെന്‍സിക്ക് ലഭിക്കുന്നത്
താമ്പയ്ക്കു സമീപമുള്ള സെഫിര്‍ഹില്‍സിലെ ഒരു പബ്ലിക് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് മകെന്‍സി രണ്ടു ഡോളര്‍ മുടക്കി സമ്മാനര്‍ഹമായ ലോട്ടറി വാങ്ങിയത്. 21 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന തുക സമ്മാനമായി ലഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
സമ്മാനത്തുക മകനുമായി പങ്കുവയ്ക്കുമെന്ന് മകെന്‍സി പറഞ്ഞു.