വീട് കുത്തിത്തുറന്ന് 20,000 സിംഗപ്പൂര്‍ ഡോളര്‍ വിലയുള്ള ആഭരണങ്ങള്‍ മോഷ്ടിച്ചതിന് ഇന്ത്യന്‍ വംശജരായ സഹോദരിമാര്‍ക്ക് സിംഗപ്പൂരില്‍ തടവുശിക്ഷ.
സിംഗപ്പൂര്‍ ക്രിക്കറ് ടീം അംഗങ്ങളും പ്രൈമറി സ്‌കൂളിലെ താത്കാലിക പരിശീലകരുമായ വിഘ്‌നേശ്വരി പശുപതി, രാജേശ്വരി പശുപതി എന്നിവരെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്. മോഷണത്തിന് നേതൃത്വം നല്‍കിയ 26 കാരി രാജേശ്വരിയെ പതിനഞ്ചുമാസം തടവിനാണ് ശിക്ഷിച്ചത്.
സഹോദരി വിഘ്‌നേശ്വരി, 150 മണിക്കൂര്‍ സമൂഹിക സേവനം നടത്തണമെന്നും രണ്ടര ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. പന്ത്രണ്ടുവയസ്സുകാരനായ വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് താക്കോല്‍ മോഷ്ടിച്ചാണ് ഇവര്‍ വീട്ടില്‍ കയറിയത്. കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു മോഷണം.
കേസിലെ പ്രധാനപ്രതിയും പരിശീലകനുമായ ജരാജ് പുവനേശനെ അഞ്ചുമാസങ്ങള്‍ക്കുമുന്‍പ് 15 മാസം തടവിന് ശിക്ഷിച്ചിരുന്നു.