മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ബോംബാക്രമണം നടത്താറില്ല: പാക് താലിബാന്‍

Webdunia
ശനി, 24 നവം‌ബര്‍ 2012 (18:59 IST)
PRO
തീവ്രവാദ ആക്രമണങ്ങളെ തടയാനായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിലെ മൊബൈല്‍ഫോണ്‍ സര്‍വീസ് നിര്‍ത്തിവെച്ച പാക് സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് തീവ്രവാദസംഘടനയായ പാക് താലിബാന്‍ രംഗത്ത്.

മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് തങ്ങള്‍ ബോംബാക്രമണം നടത്താറില്ല. ലക്ഷ്യം ഏത് തരത്തിലാണെങ്കിലും നേടുമെന്നും ഇത്തരം നടപടികള്‍ കൊണ്ടൊന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടയാന്‍ കഴിയില്ലെന്ന് പാക് താലിബാന്‍ വക്താവ് ഇസാനുള്ള ഇഹ്‌സാന്‍.

കറാച്ചി, ക്വറ്റ എന്നീ നഗരങ്ങളിലും ഇസ്ലാമാബാദിലെ ചിലയിടങ്ങളിലും മൊബൈല്‍ഫോണ്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. രാജ്യത്തെ ഭൂരിഭാഗം ബോംബ് സ്‌ഫോടനങ്ങളും നടത്തിയത് മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിട്ടാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.