മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റന്‍ അറസ്റ്റിലായി

Webdunia
ശനി, 19 ഏപ്രില്‍ 2014 (12:37 IST)
PRO
ദക്ഷിണ കൊറിയന്‍ കടല്‍ തീരത്ത് ബുധനാഴ്ച്ച മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റനെ അറസ്റ്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ ക്യാപ്റ്റന്‍ ലീ ജൂണ്‍ സിയോക് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

യാത്രികര്‍ പരിഭ്രാന്തരാകുമെന്ന ധാരണ മൂലമാണ് അപകടത്തില്‍പ്പെട്ട ഉടനെ അവരെ കപ്പലില്‍ നിന്നും ഒഴിപ്പിക്കാന്‍ ശ്രമിക്കാതിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ ക്യാപ്റ്റന്‍ പൊലീസിനോട് പറഞ്ഞു. ക്യത്യനിര്‍വ്വഹണത്തിലെ വീഴ്ച്ച, സമുദ്ര നിയമങ്ങളുടെ ലംഘനം എന്നീ കുറ്റങ്ങളാണ് ലീക്കെതിരെ ചുമത്തിയിരിക്കുന്നത്.

അപകടത്തില്‍ ഖേദമുണ്ടെന്നും അപടകത്തില്‍ മരിച്ചവരുടെ കുടുംബത്തോട് ക്ഷമാപണം നടത്തുന്നതായും ലീ പറഞ്ഞു. വടക്കുപടിഞ്ഞാറന്‍ തുറമുഖമായ ഇഞ്ചിയോണില്‍നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്ക് 475 യാത്രക്കാരുമായി പുറപ്പെട്ട കപ്പലാണ് ബുധനാഴ്ച അപകടത്തില്‍പ്പെട്ടത്.

കപ്പലിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമായിരുന്നു. ജെജുവിലേക്ക് സിവോള്‍ എന്ന കപ്പലിലാണു സംഘം ഉല്ലാസയാത്രയ്ക്കു പുറപ്പെട്ടത്.