മാറിടം പ്രദര്‍ശിപ്പിച്ചാല്‍ ആറ് മാസം അഴിയെണ്ണും!

Webdunia
ബുധന്‍, 20 ഫെബ്രുവരി 2013 (12:56 IST)
PRO
PRO
യു എസ് സ്റ്റേറ്റ് ആയ നോര്‍ത്ത് കരോലിനയില്‍ സ്ത്രീകള്‍ മാറിടം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നിയമഭേദഗതി. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ മാറിടം പ്രദര്‍ശിപ്പിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായിരിക്കും. ആറ് മാസം തടവാണ് ശിക്ഷ. മാറിടം മറയ്ക്കാതെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ആവര്‍ത്തിക്കപ്പെടുന്നതിനാലാണിത്.

മുമ്പത്തെ നിയമപ്രകാരം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലാത്ത ‘രഹസ്യഭാഗങ്ങളുടെ‘ പട്ടികയില്‍ മാറിടം ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ സ്ത്രീ സമത്വം പോലെയുള്ള ആശയങ്ങളുടെ പേരില്‍ ടോപ്‌ലസ് ആയി സ്ത്രീകള്‍ പ്രതിഷേധിക്കുന്നത് പതിവായിരുന്നു. ഇതേ തുടര്‍ന്ന് നിയമത്തില്‍ ഭേദഗതി വരുത്തുന്നത്.

എന്നാല്‍ മുലയൂട്ടുന്നത് നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.