മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ ‘എനിക്കൊരു സ്വപ്നമുണ്ട്‘ എന്ന പ്രസംഗത്തിന് ഓഗസ്റ്റ് 28ന് 50 വയസ് പൂര്‍ത്തിയാവും. കറുത്തവര്‍ഗക്കാരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, 1963 ഓഗസ്റ്റ് 28നാണ് വിഖ്യാതമായ ഈ പ്രസംഗം നടത്തിയത്.
' എനിക്കൊരു സ്വപ്നമുണ്ട്, എന്റെ കുട്ടികളെ നിറത്തിന്റെ പേരിലല്ലാതെ സ്വഭാവ മഹിമയുടെ പേരില്‍ വിലയിരുത്തുന്നതു സമാഗതമാകുന്ന ദിവസത്തെക്കുറിച്ചുള്ള സ്വപ്നം' എന്ന് തുടങ്ങുന്ന പ്രസംഗം വാഷിംഗ്ടണ്‍ ഡിസിയിലെ ലിങ്കണ്‍ മെമ്മോറിയലിന്റെ പടികളില്‍ നിന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന രണ്ടര ലക്ഷത്തിലധികം വരുന്ന കറുത്ത വര്‍ഗക്കാരാണ് ആ വാക്കുകളിലെ സ്വാതന്ത്ര്യം അനുഭവിക്കാന്‍ വെമ്പിയത്.
പ്രസംഗത്തിന്റെ അന്‍പതാം വാര്‍ഷിക ദിനം പ്രമാണിച്ച് ഈ മാസം 21 മുതല്‍ 28 വരെ അഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. വാര്‍ഷിക ദിനത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പ്രസംഗിച്ച അതേ പടികളില്‍ നിന്ന് അമേരിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ് ബരാക് ഒബാമ ജനങ്ങളെ അഭിസംബോധന ചെയ്യും.
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വിഖ്യാതമായ പ്രസംഗത്തിന് നാലു മാസങ്ങള്‍ക്ക് ശേഷമാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ലിന്‍ഡന്‍ ബി ജോണ്‍സണ്‍ ചരിത്രപരമായ പൗരാവകാശ നിയമം കൊണ്ടുവന്നത്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്മരണാര്‍ഥം പ്രസംഗം ലിങ്കണ്‍ മെമ്മോറിയലിലെ സ്മാരകത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.