മറവിരോഗം ബാധിച്ച ലാദനെ അല്‍ ഖ്വയിദ തഴഞ്ഞിരുന്നു

Webdunia
ശനി, 10 മാര്‍ച്ച് 2012 (11:43 IST)
PRO
PRO
പാകിസ്ഥാനിലെ അബോട്ടാബാദില്‍ കൊല്ലപ്പെട്ട ഭീകരന്‍ ഒസാമ ബിന്‍ ലാദന്റെ മൃതദേഹം അമേരിക്കയില്‍ ആണ് സംസ്കരിച്ചതെന്ന വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ വീണ്ടും വെളിപ്പെടുത്തലുകള്‍. അവസാനകാലത്ത് ലാദന്‍ അല്‍ ഖ്വയിദയ്ക്ക് ഒരു ഭാരമായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. പ്രായാധിക്യവും മറവിരോഗവും മൂലം സംഘടനയില്‍ മാത്രമല്ല, കുടുംബത്തിലും ലാദന്‍ ഒറ്റപ്പെടുകയായിരുന്നു. പാക് സൈന്യത്തില്‍ നിന്ന് വിരമിച്ച ബ്രിഗേഡിയര്‍ ഷൗക്കത്ത് ഖാദിര്‍ എഴുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍.

സപ്തംബര്‍ 11 ഭീകരാക്രമണത്തിന് ശേഷമാണ് ലാദനു മറവിരോഗം ബാധിച്ചത്. തുടര്‍ന്ന് 2003 ഓടെ ലാദനെ ഭീകരസംഘടനയുടെ തലപ്പത്ത് നിന്ന് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. അല്‍ ഖ്വയിദയുടെ പ്രധാനിയായ അയ്മന്‍ അല്‍ സവാഹിരിയാണ് ലാദനെ മാറ്റാനുള്ള തീരുമാനമെടുത്തത്. ലാദന്റെ ശാരീരിക പ്രശ്നങ്ങളില്‍ സവാഹിരി വിഷമിച്ചിരുന്നു എന്നും വെളിപ്പെടുത്തുന്നുണ്ട്.

സൗദി അറേബ്യക്കാരിയായ ആദ്യ ഭാര്യയാണ് ലാദനെ ഒറ്റിക്കൊടുത്തതെന്നും പുസ്തകത്തിലുണ്ട്.

English Summary: Former al-Qaeda leader Osama bin Laden, who was killed by US Navy SEALS in May last year, accepted that he may be betrayed by someone close to him and viewed death as a release from years of declining health, a new book has claimed.