നൈജീരിയയില്‍ ഹോട്ടലില്‍ മനുഷ്യ ഇറച്ചി വില്പന നടത്തിയ11 പേര്‍ അറസ്റ്റില്‍. ലോക്കല്‍ പൊലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് സംഭവം പുറലോകം അറിഞ്ഞത്.
അനംബ്രയിലെ പ്രമുഖ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപമുള്ള ഹോട്ടല്‍ ആണ് മനുഷ്യ ഇറച്ചി വില്പന നടത്തിയത്. ഇവിടെ നിന്ന് രണ്ട് മനുഷ്യ തലകള്‍ പൊലീസ് കണ്ടെടുത്തു. മനുഷ്യ ഇറച്ചിക്ക് പുറമെ മനുഷ്യന്റെ തല റോസ്റ്റ് ചെയ്ത് ഇവിടെ വില്പന നടത്തിയിരുന്നു എന്നാണ് വിവരം.
നൈജീരിയയില്‍ നിന്ന് നരഭോജികളെ കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ഹോട്ടല്‍ മനുഷ്യ ഇറച്ചി വിളമ്പുന്നത് പുറംലോകം അറിയുന്നത്.
ഹോട്ടല്‍ ഉടമയും ആറ് സ്ത്രീകളും ഉള്‍പ്പെടെ 11 പേരാണ് പൊലീസ് പിടിയിലായത്.