മദ്യപിച്ച് വാഹനം ഓടിച്ച സംഭവത്തില്‍ പ്രശസ്ത പോപ്പ് താരം ജസ്റ്റിന് ബീബര്‍ അറസ്റ്റില്‍. മിയാമി ബീച്ചിലൂടെ അമിതവേഗത്തില്‍ മദ്യപിച്ച് വാഹനം ഓടിച്ച സംഭവത്തിലാണ് അറസ്റ്റ്. ബീബറിനെ പൊലീസ് മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കിയെന്നാണ് വിവരം. മെഡിക്കല്‍ പരിശോധനക്ക് ശേഷം ബീബറിനെ ജയിലിലേക്ക് അയക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
തിങ്കഴാഴ്ച്ച മുതല്‍ മിയാമിയില്‍ തുടരുന്ന ബീബര്‍ പ്രദേശത്തെ സ്ട്രിപ്പ് ക്ലബില്‍ 75,000 ഡോളര്‍ ചെലവഴിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അയല്ക്കാരന്റെ വീട്ടിലേക്ക് മുട്ടയെറിഞ്ഞ സംഭവത്തില്‍ ജനുവരി 24ന് കാലബാസസിലെ ബീബറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു.
നേരത്തേയും ബീബറിനെതിരെ നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്. കാലബാസസില് അമിതവേഗത്തില്‍ വാഹനമോടിച്ചുവെന്ന് കാട്ടി കഴിഞ്ഞ വര്‍ഷം അയല്ക്കാരന് നല്കിയ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചിരുന്നു. നവംബര്‍ 2012ല്‍ ബീബര്‍ തന്നെ ആക്രമിച്ചതായി പാപ്പരാസി ഫോട്ടോഗ്രാഫര്‍ പരാതിപ്പെടുകയുണ്ടായി.