മകളെ പീഡിപ്പിച്ചിട്ടില്ല

ശനി, 8 ഫെബ്രുവരി 2014 (10:22 IST)
PRO
വളര്‍ത്തുമകളുടെ ലൈംഗികാരോപണം നിഷേധിച്ച് പ്രശസ്ത അമേരിക്കന്‍ സംവിധായകന്‍ വൂഡി അലന്‍ വീണ്ടും രംഗത്ത്. ന്യൂയോര്‍ക്ക് ടൈംസിന് അയച്ച കത്തിലാണ് സംവിധായകന്‍ ലൈംഗികാരോപണം നിഷേധിച്ചിരിക്കുന്നത്.

ലൈംഗികാരോപണത്തിന് പിന്നില്‍ മുന്‍ഭാര്യയും നടിയുമായ മിയാ ഫാരോയാണെന്ന് വൂഡി അലന്‍ ആരോപിക്കുന്നു. വളര്‍ത്തുമകള്‍ ഡിലന്‍ ഫാരോയെ ഉപയോഗിച്ച് മിയാ തനിക്കെതിരെ പ്രതികാരം ചെയ്യുകയാണെന്നും അലന്‍ പറയുന്നു. ഡിലന്‍ ഫാരോയെ ഞാന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. ഞാന്‍ അവളെ മകളപ്പോല സ്‌നേഹിക്കുന്നു.’ അലന്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ തുറന്ന കത്തിലൂടെയാണ് വളര്‍ത്തുമകള്‍ ഡിലന്‍ ഫാരോ അലനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. 28 വയസ്സുകാരിയായ ഡിലന്‍ ഫാരോ തന്നെ ഏഴാം വയസ്സില്‍ അലന്‍ പീഡിപ്പിച്ചെന്നാണ് ആരോപിക്കുന്നത്. ഇതിന് മറുപടിയെന്നോണമെന്നാണ് അലന്‍ ന്യൂയോര്‍ക്ക് ടൈംസിന് കത്തെഴുതിയത്.

എണ്‍പതുകളില്‍ വൂഡി അലനും അഭിനേത്രിയായ മിയ ഫാരോയും ഒന്നിച്ചു ജീവിച്ചകാലത്താണ് ഇവര്‍ ഡിലന്‍ ഫാരോയെ സംയുക്തമായി ദത്തെടുത്തത്. 1992ല്‍ ഇരുവരും വേര്‍പിരിഞ്ഞശേഷമാണ് അലനെതിരെ ലൈംഗികാരോപണം ഉയര്‍ന്നത്.

വെബ്ദുനിയ വായിക്കുക