ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ മണ്ണിടിച്ചില്‍; 12 പേര്‍ക്ക് പരുക്ക്; കെട്ടിടം തകര്‍ന്നു

ചൊവ്വ, 12 മെയ് 2015 (14:05 IST)
ചൊവ്വാഴ്ച ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് നേപ്പാളില്‍ മണ്ണിടിച്ചില്‍. ഇതില്‍ 12ഓളം പേര്‍ക്ക് പരുക്കേറ്റു. കൂടാതെ, നേപ്പാളിലെ ചൌതാര ടൌണില്‍ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഇതില്‍ ആളുകള്‍ പെട്ടു പോയതായാണ് സൂചനകള്‍.
 
ഭൂചലനത്തെ തുടര്‍ന്ന് കാഠ്മണ്ഡു എയര്‍പോര്‍ട്ട് താത്കാലികമായി അടച്ചു. നാല് ഭൂചലനങ്ങളാണ് കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ നേപ്പാളില്‍ ഉണ്ടായത്.  7.3;  5.6; 5.5; 6.2 എന്നിങ്ങനെ റിക്‌ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയ ചലനങ്ങളാണ് തുടര്‍ച്ചയായി ഉണ്ടായത്.
 
നേപ്പാളില്‍ എവറസ്റ്റിനോട് ചേര്‍ന്നുള്ള ഭാഗത്താണ് ഇത്തവണ ഭൂചലനം ഉണ്ടായത്.

വെബ്ദുനിയ വായിക്കുക